Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medical Board

വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ ക​​​ഴു​​​ത്തി​​​ന് ക്ഷ​​​തം; വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​ന വേ​​​ണ​​​മെ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ ബു​​​ള്ള​​​റ്റി​​​ൻ

ക​​​ണ്ണൂ​​​ര്‍: ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ കെ​​​എ​​​സ്‍​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​ടെ പ​​​രി​​​ക്കേ​​​റ്റ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ ക​​​ഴു​​​ത്തി​​നു ക്ഷ​​​തമു​​​ണ്ടെ​​ന്ന് മെ​​​ഡി​​​ക്ക​​​ൽ ബു​​​ള്ള​​റ്റി​​ൻ. മ​​​ന്ത്രി​​​ക്ക് വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​ന ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും എം​​​ആ​​​ർ​​​ഐ സ്കാ​​​നിം​​​ഗ് പ​​​രി​​​ശോ​​​ധ​​​ന വേ​​​ണ​​​മെ​​​ന്നും മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് നി​​​ർ​​​ദേ​​​ശി​​​ച്ചു.

ക​​​ഴു​​​ത്തി​​​നും കൈ​​​ക്കും പ​​​രി​​​ക്കേ​​​റ്റ മ​​​ന്ത്രി നി​​​ല​​​വി​​​ൽ പ​​​രി​​​യാ​​​ര​​​ത്തെ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ആ​​​ദ്യം അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച മ​​​ന്ത്രി​​​യെ പി​​​ന്നീ​​​ട് വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഐ​​​സി​​​യു​​​വി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം മൂ​​​ന്ന​​​ര​​​യോ​​​ടെ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു വീ​​​ണാ ജോ​​​ർ​​​ജിനെ​​​തി​​​രേ കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്. വ​​​ന്ദേ​​​ഭാ​​​ര​​​ത് ട്രെ​​​യി​​​നി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു മ​​​ട​​​ങ്ങാ​​​നെ​​​ത്തി​​​യ മ​​​ന്ത്രി വീ​​​ണ ജോ​​​ർ​​​ജി​​​നെ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ എ​​​ത്തി​​​യ കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് വ​​​ല​​​യം ഭേ​​​ദി​​​ച്ചാ​​ണു പ്ര​​​വ​​​ർ​​​ത്ത‍​ക‍​ർ മ​​​ന്ത്രി​​​യെ ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ച്ച​​​ത്.

മ​​​ന്ത്രി തി​​​രി​​​ഞ്ഞു​​​നി​​​ന്നു യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​രോ​​​ടു രൂ​​​ക്ഷ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ച​​​പ്പോ​​​ൾ പോ​​​ലീ​​​സ് പി​​​ടി​​​ച്ചുമാ​​​റ്റി. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ര്‍ അ​​​തി​​​ക്ര​​​മി​​​ച്ചെ​​​ത്തി​​​യ​​​പ്പോ​​​ൾ ക​​​ഴു​​​ത്തി​​​നു പ​​​രി​​​ക്കെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ മ​​​ന്ത്രി അ​​​ല്പ​​​സ​​​മ​​​യം പ്ലാ​​​റ്റ്ഫോ​​​മി​​​ൽ ഇ​​​രു​​​ന്നു. പി​​​ന്നീ​​​ട് മ​​​ന്ത്രി​​​യെ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up